Skip to main content

'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രാഥമിക പട്ടികയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നു  11 സ്‌കൂളുകൾ

 

കൈറ്റ് - വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നു 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു.  ഈ സ്‌കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

  മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനൽ റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 15,000 രൂപ വീതം ലഭിക്കും.

 പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബർ മാസം മുതൽ കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസൺ 3-യുടെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ്  hv.kite.kerala.gov.in ൽ ലഭ്യമാണ്.

ജില്ലയിൽ നിന്നുള്ള സ്‌കൂളുകൾ: എസ്.എസ്.പി.ബി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ,                സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം, സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദ്ദുപുരം,  ഗവ. എച്ച്.എസ്.എസ്. തോന്നക്കൽ, ഗവ. എച്ച്.എസ്.എസ്. നെടുവേലികൊഞ്ചിറവെമ്പായം, ഗവ. ഗേൾസ്  എച്ച്.എസ്.എസ്. കോട്ടൺഹിൽ, ഗവ. വി എച്ച്.എസ്.എസ്. ഫോർ ദി ഡെഫ്ജഗതി., ഗവ. എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര, ഗവ.എൽ.പി.എസ്. ആനാട്,                 ഗവ.എൽ.പി.എസ്. കോട്ടൺഹിൽ,  ഗവ.യു.പി.എസ്. ഊരുട്ടമ്പലം.

പി.എൻ.എക്സ്. 5635/2022

date