Skip to main content

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം

 

സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം.  തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മാസമാണ് കോഴ്‌സിന്റെ കാലാവധി.  30 പേർക്കാണ് പ്രവേശനം.  നൂതന സോഫ്‌റ്റ്വെയറുകളിൽ പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും.

അപേക്ഷകൾ ഓൺലൈനായി keralamediaacademy.org വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതിപട്ടികവർഗഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയുംസർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0484 2422275, 9447607073.

പി.എൻ.എക്സ്. 5638/2022

date