Skip to main content

ഉള്ള്യേരി പഞ്ചായത്തിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതിയ്ക്ക് തുടക്കമായി

ഉള്ള്യേരി പഞ്ചായത്തിൽ പ്രൈമറി വിദ്യാലയങ്ങളിലെ പ്രഭാത ഭക്ഷണ വിതരണ പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒള്ളൂർ ഗവ യു പി സ്കൂളിൽ നടന്ന പരിപാടി കെ.എം.സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഇതോടെ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും പ്രഭാത ഭക്ഷണ വിതരണ പരിപാടിയ്ക്ക് തുടക്കമായി.

 

പഞ്ചായത്ത് പ്രസിഡന്റ് സി അജിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ചന്ദ്രിക പൂമഠത്തിൽ, കെ ബീന, വാർഡ് മെമ്പർമാരായ മിനി കരിയാറത്ത് മീത്തൽ , വി.എം. പവിത്രൻ, ടി.കെ. ശിവൻ, ഗീത പുളിയാറയിൽ, അക്കാദമിക് കോ ഓഡിനേറ്റർ കെ.കെ. സുരേന്ദ്രൻ , ഇ.കെ. രാജീവൻ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ കെ.കെ.സത്യൻ സ്വാഗതവും എം ശ്രീകാന്ത് നന്ദിയും പറഞ്ഞു.

 

 

 

 

 

 

date