Skip to main content

നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിന് സമാപനം

 നെടുമങ്ങാട്  ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഉഴമലയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  നടന്ന സമാപന സമ്മേളനം ജി. സ്റ്റീഫൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും ഓവറോൾ  ചാമ്പ്യന്മാരായ  സ്കൂളുകൾക്കുമുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. എൽ.പി വിഭാഗത്തിൽ ആനാട് ഗവണ്മെന്റ് എൽ.പി സ്‌കൂൾ , യു.പി, എച്ച് എസ് വിഭാഗങ്ങളിൽ ഉഴമലയ്ക്കൽ എസ്.എൻ.എച്ച്.എസ്.എസ്, ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.കാർത്തികേയൻ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവർ ചാമ്പ്യന്മാരായി.  ചടങ്ങിൽ ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.

date