Skip to main content

മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു 

ദേശീയ പത്രപ്രവർത്തക ദിനത്തിൽ വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ റഹ്മാൻ തായലങ്ങാടിയെയും അബൂബക്കർ നീലേശ്വരത്തേയും വീട്ടിൽ എത്തി ആദരിച്ചു. വിദ്യാനഗറിലെയും നീലേശ്വരം പടന്നക്കാട്ടേയും വീട്ടിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഷാളണിയിച്ച് ആദരപുരസ്കാരം നൽകി. വിദ്യാനഗറിൽ കാസർകോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സീനിയർ ജേർണലിസ്റ്റ് സണ്ണി ജോസഫ് ഫോട്ടോ ജേണലിസ്റ്റ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു. പടന്നക്കാട് അബൂബക്കർ നീലേശ്വര ത്തെ (സുബൈദ ) ആദരിക്കുന്ന ചടങ്ങിൽ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.ടി കെ കൃഷ്ണൻ , സുനോജ് മാത്യു, ദീക്ഷിത കൃഷ്ണ, എന്നിവർ സംസാരിച്ചു.

 

date