Skip to main content
ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയിൽ ചേർന്ന പുനർഗേഹം പദ്ധതിയുടെ ജില്ലാ തല മേൽനോട്ട സമിതി യോഗം

പുനര്‍ഗേഹത്തിൽ 9 വീടുകൾക്ക് അംഗീകാരം, 80 സുരക്ഷിത ഭവനങ്ങൾ

 

കടലാക്രമണഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ ജില്ലാ തല മേല്‍നോട്ട സമിതിയോഗം ചേർന്നു. ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒൻപത് പേരുടെ അപേക്ഷകള്‍ പരിശോധിച്ച്  മേല്‍നോട്ട സമിതി അംഗീകാരം നൽകി. ഇതുകൂടി ചേരുമ്പോൾ ജില്ലയിൽ പുതിയതായി 80 പേർക്ക് കൂടി സുരക്ഷിത ഭവനം യാഥാർഥ്യമാകും.  അവശേഷിക്കുന്നവരുടെ അപേക്ഷാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി.  

ജില്ലാ വികസന കമ്മീഷണറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ (എല്‍.എ) പി.ബി സുനിലാല്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍, പുനര്‍ഗേഹം നോഡല്‍ ഓഫീസര്‍ പി. സന്ദീപ്, മത്സ്യഫെഡ് ജൂനിയർ സൂപ്രണ്ട് ടി.കെ ശുഭ, ഫിനാന്‍സ് ഓഫീസര്‍ (കളക്ടറേറ്റ്)
എം. ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
 

date