Skip to main content

ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പരിശീലനം 

 

വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വവികസന ഇൻസ്റ്റിറ്റ്യൂട്ട് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ  എന്റർപ്രെന്യൂർഷിപ്  (കീ ഡ് ) ക്യാമ്പസിൽ ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റിൽ പരിശീലനം നൽകുന്നു. സംരംഭം തുടങ്ങി അഞ്ചു  വർഷത്തിൽ താഴെ ആയതോ അല്ലെങ്കിൽ പ്രവർത്തനകാര്യക്ഷമത നേടുവാൻ കഴിയാത്തതതോ ആയ സംരംഭകർക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

 ഏഴ് ദിവസങ്ങളിലായി നടക്കുന്ന റെസിഡൻഷ്യൽ പരിശീലന പരിപാടി ഡിസംബർ 6ന് ആരംഭിച്ച് ഡിസംബർ14ന് സമാപിക്കും. സെർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ജി.എസ്.റ്റി ഉൾപ്പടെ 4,130 രൂപയാണ് പരിശീലന ഫീസ്. പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.kied.info എന്ന വെബ്സൈറ്റ് മുഖാന്തരം ഡിസംബർ ഒന്നിന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 30 പേർക്കാണ് പരിശീലനം.

പാക്കേജിങ്, ബ്രാൻഡിംഗ്, ലീഗൽ ആന്റ് സ്റ്റാറ്റ്യുറ്ററി കംപ്ലയൻസ്, സ്ട്രേറ്റേജിക് മാർക്കറ്റിംഗ്, വർക്കിംഗ്‌ ക്യാപിറ്റൽ മാനേജ്മെന്റ് , ടൈം ആന്റ് സ്‌ട്രെസ് മാനേജ്മെന്റ് , അഡ്വാൻസ്ഡ് ഡിജിറ്റൽ മാർക്കറ്റിംഗ് , സ്കീംസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഫോൺ :0484 2532890,2550322
 

date