Skip to main content

സൗജന്യ ക്ലാസ്

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന മൂന്ന് ദിവസത്തെ സൗജന്യ ക്ലാസ് "പാത് - സോഷ്യൽ ലൈഫ് വെൽനെസ്സ് പ്രോഗ്രാം" ആലുവ, മട്ടാഞ്ചേരി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ സർക്കാർ/ എയ്ഡഡ് / അഫിയേറ്റഡ് കോളേജുകൾ, അംഗീകാരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ, ചർച്ച് കമ്മിറ്റികൾ വഖ്ഫ് ബോർഡ് തുടങ്ങിയവയ്ക്ക് ക്ലാസുകൾ നടത്തുന്നതിനായി അപേക്ഷിക്കാം. ക്ലാസുകൾ നടത്താനുള്ള സൗകര്യം സംഘാടകർ ഒരുക്കണം 35 പേരിൽ കുറയാത്ത, ക്ലാസ്സിൽ പങ്കെടുക്കാൻ തയ്യാറുള്ള യുവതി യുവാക്കളുടെ ലിസ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം  ജില്ലയിലെ അപേക്ഷകർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളായ ആലുവ മട്ടാഞ്ചേരി പ്രിൻസിപ്പൽമാർക്ക് നവംബർ 25 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ : 9847363617, 7356637887 ഇ-മെയില്‍ coachingcenteraluva@gmail.com മട്ടാഞ്ചേരി : pmcccmy@gmail.com.
 

date