Skip to main content

വിദ്യാർത്ഥികൾക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ടതും കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ 2022-23 വർഷത്തേക്ക് പ്രവേശനം ലഭിച്ചതുമായ വിദ്യാർത്ഥികൾക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍  31. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 - 2983130 ഇ - മെയിൽ : ekmbcdd@gmail.com.

date