Skip to main content

കരാര്‍ നിയമനം

 

എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഐസിഎംആര്‍  ക്യാന്‍സര്‍ രജിസ്ട്രിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത  ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ വര്‍ക്ക് വിത്ത് കമ്പ്യൂട്ടര്‍ എഫിഷ്യന്‍സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഐസിഎംആര്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ  എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത  സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.  തെരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം.
 

date