Skip to main content

മത്സ്യത്തൊഴിലാളി സംഗമം ഇന്ന് (21 നവംബർ) തിരുവനന്തപുരത്ത്

ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം ഇന്ന് (21 നവംബർ) വൈകിട്ടു 3.30നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ പങ്കെടുക്കുന്ന സംഗമം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

ലോക മത്സ്യബന്ധന ദിനാഘോഷത്തിന്റെ ഭാഗമായി സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യപൂർണമായ പരിരക്ഷമത്സ്യസമ്പത്തിന്റെ സുസ്ഥിരതമത്സ്യത്തൊഴിലാളി ക്ഷേമംമത്സ്യകൃഷി പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് നവംബർ 18 മുതൽ പുത്തരിക്കണ്ടം മൈതാനത്ത് മത്സ്യോത്സവം 2022 നടന്നുവരികയാണ്. ഇതിന്റെ സമാപനവും മത്സ്യത്തൊഴിലാളി സംഗമ വേദിയിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞു രണ്ടിനു കേരള മത്സ്യബന്ധന നിയമവും കേന്ദ്ര മത്സ്യബന്ധന നിയമവുംകടൽ രക്ഷാ പ്രവർത്തനംകടൽ സുരക്ഷ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലും വിദഗ്ധർ ക്ലാസെടുക്കും.

മത്സ്യത്തൊഴിലാളി സംഗമത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസതൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ധനസഹായം വിതരണം ചെയ്യും. ശശി തരൂർ എംപിമേയർ ആര്യ രാജേന്ദ്രൻപി.പി. ചിത്തരഞ്ജൻ എം.എൽ.എജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർമത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർമത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻകൗൺസിലർ സിമി ജ്യോതിഷ്മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5688/2022

date