Skip to main content
അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:  ഇ എ  സോണിയ   നിർവഹിക്കുന്നു.

ദേശീയ പ്രകൃതി ചികിത്സാദിനം ആചരിച്ചു

 

 ദേശീയ പ്രകൃതി ചികിത്സാദിനം ആചരിച്ചു. നാഷണൽ ആയുഷ് മിഷൻ,ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:  ഇ എ   സോണിയ  നിർവ്വഹിച്ചു. കച്ചേരിപ്പടി  ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന പരിപാടിയിൽ കടവന്ത്ര ഹോമിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: സൂസൻ മത്തായി  അധ്യക്ഷത വഹിച്ചു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എം.എസ്. നൗഷാദ്, ഡോ: സി.വൈ എൽസി, ഡോ: വി. ലക്ഷ്മി ,  ഡോ: അനീജ , ഡോ: ലക്ഷ്മി വി നായർ ,ഡോ: നിതിൻ എന്നിവർ പ്രസംഗിച്ചു.

 

date