Skip to main content
വരാപ്പുഴ ഗ്രാമ പഞ്ചായത്തിൽ നടന്ന കേരളോത്സവം സമാപന സമ്മേളനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്യുന്നു

കേരളോത്സവം സമാപനം: ആഘോഷമാക്കി വരാപ്പുഴ ഗ്രാമ പഞ്ചായത്ത്

 

ഒരാഴ്ചയിലേറെ മത്സരാവേശം തീർത്ത് കേരളോത്സവത്തിന് ആഘോഷങ്ങളോടെ വരാപ്പുഴ പഞ്ചായത്തിൽ സമാപനം. സമാപന സമ്മേളനം അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ പഞ്ചായത്ത് സമയബന്ധിതമായി കേരളോത്സവം സംഘടിപ്പിച്ച് പൂർത്തിയാക്കിയെന്നും അതിന് പ്രത്യേകമായി അഭിനന്ദിക്കുന്നെന്നും പ്രസിഡന്റ് പറഞ്ഞു.
 കേരളോത്സവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് യോഗത്തിന് അധ്യക്ഷത വഹിച്ചു. 
നവംബർ 12 മുതൽ 19 വരെയാണ് പഞ്ചായത്ത് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഘോഷയാത്രയോടെ ആരംഭിച്ച സമാപന ചടങ്ങുകൾക്ക് ശേഷം സാബു വരാപ്പുഴയുടെ നേതൃത്വത്തിൽ ഗാനമേളയും ചിറയ്ക്കകം ദൃശ്യകലയുടെ നേതൃത്വത്തിൽ ഫ്യൂഷൻ തിരുവാതിരയും നടന്നു. കെ.എൻ പ്രകാശൻ, ജോൺ തളിയത്ത്, വിജയൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റാണി മത്തായി, ഹാൻസൺ മാത്യു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അമ്പിളി സജീവൻ, ജാൻസി ടോമി, ബിജു ചുള്ളിക്കാട്ട്, വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ് ചീയേടത്ത്, സംഘാടക സമിതി ചെയർമാൻ കെ.എൻ പ്രകാശൻ, സി.ഡി.എസ് ചെയർപേഴ്സൺ വിജി രാജശേഖരൻ, വ്യാപാരി പ്രതിനിധികളായ ജോളി ചക്യത്ത്, ആന്റണി എം.എ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

date