Skip to main content

എറണാകുളം നോര്‍ക്ക - സാന്ത്വന അദാലത്ത് വേദിയില്‍ മാറ്റം

 

നവംബര്‍ 22 ന് എറണാകുളം ആലുവ നഗരസഭ എം.ജി ടൗണ്‍ഹാളില്‍  ചേരാന്‍ നിശ്ചയിച്ചിരുന്ന നോര്‍ക്ക റൂട്ട്‌സ് സാന്ത്വന പദ്ധതിയുടെ അദാലത്ത് വേദി ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു. എറണാകുളം എം.ജി റോഡ് മെട്രോ സ്‌റ്റേഷന്‍ ബില്‍ഡിംങ്ങിന്റെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസിലാണ് ആദാലത്ത് ചേരുക. തീയതിയില്‍ മാറ്റമില്ല.   സാന്ത്വന പദ്ധതി അദാലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍  പ്രസ്തുത ഓഫീസിൽ ഹാജരാകാകേണ്ടതാണ്. അദാലത്തുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0484-2371810 / 2371830, +91- 9188268904 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
 

date