Skip to main content
നായരമ്പലം കൃഷിഭവനിൽ പ്രവർത്തിക്കുന്ന അഗ്രോ ക്ലിനിക്

അഗ്രോ ക്ലിനിക്കുമായി നായരമ്പലം കൃഷിഭവൻ

 

കർഷകർക്ക് അറിവ് നൽകാൻ അഗ്രോ ക്ലിനിക് ആരംഭിച്ച് നായരമ്പലം കൃഷിഭവൻ. കർഷകർക്ക് അവരുടെ കൃഷിയെ ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും മറ്റു പ്രതികൂല അവസ്ഥകളെയും പറ്റി മനസിലാക്കുന്നതിനും പരിഹാരമാർഗ്ഗങ്ങൾ അറിയുന്നതിനും കൃഷിഭവനിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് അഗ്രോ ക്ലിനിക്. 

ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി ധാരാളം പുതിയ കർഷകർ കൃഷിയിലേക്ക് വരുന്നുണ്ട്. ഈ കർഷകർക്ക് നെല്ല്, തെങ്ങ്, പച്ചക്കറി, കുരുമുളക്, വാഴ തുടങ്ങിയ വിളകളിലെ കീടം - രോഗ- സസ്യമൂലക അഭാവങ്ങളെ കുറിച്ചുള്ള ബോധവത്കരണം, ഇവ കൊണ്ടുള്ള രോഗാവസ്ഥകളുടെ പ്രതിവാര അവലോകനം എന്നിവയും ക്ലിനിക്കിൽ നടക്കുന്നു.

നായരമ്പലം കൃഷിഭവനിൽ എല്ലാ ബുധനാഴ്ചയും അഗ്രോ ക്ലിനിക്ക് പ്രവർത്തിക്കുന്നു. കൃഷി ഓഫീസർ അമലേന്ദു, ക്രോപ് ഹെൽത്ത്‌ മാനേജ്മെന്റ് പെസ്റ്റ് സ്കൗട്ട് ആയ മീര ജേക്കബ് എന്നിവരാണ് അഗ്രോ ക്ലിനിക്കിന്‌ നേതൃത്വം കൊടുക്കുന്നത്.

date