Skip to main content

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ നിന്നും വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. കാട്ടാക്കട താലൂക്കിലെ റവന്യൂ റിക്കവറി ആയിട്ടുള്ള ഗുണഭോക്താക്കൾക്ക് കാട്ടാക്കട താലൂക്ക് ഓഫീസിൽ തുക ഒടുക്കന്നതിനാണ് നവംബർ മാസം 23ന് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. അദാലത്തിൽ വായ്പ കണക്ക് അവസാനിപ്പിക്കുന്നവർക്ക് കോർപ്പറേഷന്റെ ഭരണസമിതി നൽകിയിട്ടുള്ള ഇളവുകളും കൂടാതെ റവന്യൂ അധികാരികൾ നൽകിയിട്ടുള്ള ഇളവുകളും ലഭിക്കുന്നതാണ്. ഫോൺ: 0471-2723155, 9400083155, 9400068501.

പി.എൻ.എക്സ്. 5704/2022

date