Skip to main content

ശില്പശാല നടത്തി

മല്ലപ്പള്ളി താലൂക്കിലെ സംരംഭകര്‍ക്കായി പധാനമന്ത്രിയുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിക്കായി ശില്പശാല (പി.എം.എഫ്.എം.ഇ സ്‌കീം) മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വൈസ്പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളില്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം എഡിഐഒ കെ. അനൂപ് ഷിനു, തിരുവല്ല എഡിഐഒ സ്വപ്ന ദാസ്, മല്ലപള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല അലക്‌സാണ്ടര്‍, ജോയിന്റ് ബിഡിഒ കണ്ണന്‍, മല്ലപള്ളി ബ്ലോക്ക് ഐഇഒ ജയ്സണ്‍ ഡേവിഡ്, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സാധ്യതകളെക്കുറിച്ച് സംരംഭക രാജശ്രീ, പി.എം.എഫ്.എം.ഇ പദ്ധതിയെക്കുറിച്ച് ജില്ലാ റിസോഴ്സ് പേഴ്സണ്‍ ആര്‍.രമ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

date