Skip to main content

ജില്ലാ കേരളോത്സവം 2022 : കലാമത്സര വിധികർത്താക്കളുടെ പാനലിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം 2022-ന്റെ കലാമത്സരങ്ങളുടെ വിധി നിര്‍ണ്ണയത്തിന് യോഗ്യതയുളളവരില്‍ നിന്നും പാനല്‍ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ, വിധി നിര്‍ണ്ണയം നടത്തുന്ന ഇനങ്ങള്‍, പ്രതീക്ഷിക്കുന്ന ഫീസ് എന്നിവ വ്യക്തമാക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മുന്‍പരിചയം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ഈ മാസം 28ന് വൈകീട്ട് 4-മണിവരെ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഡിസംബര്‍ 9 മുതല്‍ 11 വരെ കൂട്ടാലിടയില്‍ വെച്ചാണ് കലാപരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. 9605098243 ,9961086747, 8606030396

 

 

 

 

 

date