Skip to main content

ഭരണഘടന സാക്ഷരത ക്യാമ്പയിൻ: പരിശീലനം ആരംഭിച്ചു

 

വയനാട് ജില്ലയിലെ എടവക ഗ്രാമപഞ്ചായത്തിൽ 10 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും ഭരണഘടനാ സാക്ഷരരാക്കുന്ന ക്യാമ്പയിന്റെ പരിശീലനം തളിപ്പറമ്പ് കില ക്യാമ്പസിൽ ആരംഭിച്ചു. കില സി എച്ച് ആർ ഡി ഡയറക്ടർ ഡി സുധ ഉദ്ഘാടനം ചെയ്തു.

എടവക പഞ്ചായത്തിലെ 38000 പേരെ ഭരണഘടനാ സാക്ഷരരാക്കുകയാണ് ലക്ഷ്യം. അതിനായി ജനങ്ങളെ പഠിപ്പിക്കാൻ താൽപര്യമുള്ള യുവതീ യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്. ഇവർ വാർഡ് തലത്തിൽ ക്ലാസുകളെടുക്കുകയും എല്ലാ വീടുകളിലും ഭരണഘടനയുടെ ആമുഖം പതിപ്പിക്കുകയും ഭരണഘടനയുമായി ബന്ധപ്പെട്ട പുസ്തകം വിതരണം ചെയ്യുകയും ചെയ്യും. ചടങ്ങിൽ ഫാക്കൽറ്റിമാരായ വി സുദേശൻ, പബ്ലിക് പ്രോസിക്യൂട്ടർ കെ ജി രവീന്ദ്രൻ, അഡ്വ. പ്രദീപ് കുമാർ, ജി വിനോദ് കുമാർ, ദിവ്യ ഹരിദാസ്, ദിലീപ് കുമാർ എന്നിവർ ക്ലാസെടുത്തു. കില തളിപ്പറമ്പ് സെന്റർ പ്രിൻസിപ്പൽ പി എം രാജീവ് സംസാരിച്ചു.

date