Skip to main content

കല്ല്യാശ്ശേരിയിൽ തുടങ്ങിയത് 572 സംരംഭങ്ങൾ, 34.76 കോടി രൂപയുടെ നിക്ഷേപം

 

സംരംഭക വർഷത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലത്തിൽ ഇതുവരെ ആരംഭിച്ചത് 572 സംരംഭങ്ങൾ. 91 നിർമാണ സംരംഭങ്ങൾ, 241 സേവന സംരംഭങ്ങൾ, 240 കച്ചവട സംരംഭങ്ങൾ എന്നിവയാണ് ആരംഭിച്ചത്. 54.12 ശതമാനം നേട്ടമാണ് ഇതിലൂടെ മണ്ഡലം കൈവരിച്ചത്. 34.76 കോടി രൂപയുടെ നിക്ഷേപമുണ്ടായി. സംരംഭങ്ങളിലൂടെ ഇതുവരെ 1168 പേർക്ക് തൊഴിൽ നൽകി. 1085 സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം. ഇതിനായി 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കുകയും ബിടെക്/എം ബി എ യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ സംരംഭം ആരംഭിച്ചത് ചെറുതാഴം ഗ്രാമപഞ്ചായത്തിലാണ്. 70 സംരംഭങ്ങളിലൂടെ പഞ്ചായത്തിലെ 162 പേർക്ക് തൊഴിൽ നൽകി.132 സംരംഭങ്ങൾ ആരംഭിക്കുകയാണ്  ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം.

date