Skip to main content

'ഭരണഘടനയും മാധ്യമങ്ങളും' പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും പുസ്തകപ്രകാശനവും

 

ഭരണഘടനാദിനമായ നവംബർ 26ന് രാവിലെ 11ന് കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് തിരുവനന്തപുരം കേസരി ഹാളിൽ 'ഭരണഘടനയും മാധ്യമങ്ങളും 'എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിക്കുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.റ്റി.ആചാരി മുഖ്യപ്രഭാഷണം നിർവഹിക്കും മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനാകും. ചടങ്ങിൽ ഭരണഘടനയുടെ ആമുഖം വായിക്കും.

ഇതോടൊപ്പം പ്രശസ്ത കാർട്ടൂണിസ്റ്റ് സുധീർനാഥ് രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച 'മലയാളമാധ്യമങ്ങളും കാർട്ടൂണുകളുംഎന്ന പുസ്തകത്തിന്റെ പ്രകാശനവും ചീഫ് സെക്രട്ടറി നിർവഹിക്കും.  പി.ഡി.റ്റി ആചാരി ചീഫ് സെക്രട്ടറിയിൽ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങും. ഗ്രന്ഥകർത്താവ് സുധീർനാഥ് മറുപടി പ്രസംഗം നടത്തും. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ.കിരൺബാബുസംസ്ഥാന ട്രഷറർ സുരേഷ് വെളളിമംഗലംജില്ലാ പ്രസിഡന്റ് സാനു ജോർജ്സെക്രട്ടറി അനുപമ ജി. നായർഅക്കാദമി സെക്രട്ടറി അനിൽഭാസ്‌കർ എന്നിവർ സംസാരിക്കും.

പി.എൻ.എക്സ്. 5753/2022

date