Skip to main content

ലേബര്‍ ലൈസന്‍സ് പുതുക്കല്‍ ക്യാമ്പ്

 

കേരളാ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 1960 , മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് 1961 പ്രകാരം തിരൂരങ്ങാടി അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ ലേബര്‍ ലൈസന്‍സ് പുതുക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 24 വ്യാഴം) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ വേങ്ങര വ്യാപാരഭവനില്‍ പ്രത്യേക ക്യാമ്പ് നടത്തും. രജിസ്‌ട്രേഷന്‍ നമ്പര്‍, തൊഴിലാളികളുടെ ലിസ്റ്റ് എന്നിവയുമായി വന്ന് ലൈസന്‍സ് പുതുക്കാവുന്നതാണെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date