Skip to main content

തിരൂരിൽ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

 

 

  തിരൂർ മണ്ഡലത്തിലെ പൊതുമരാമത്ത്, ജലവിഭവം, വൈദ്യുതി എന്നീ വകുപ്പുകളുടെ അവലോകന യോഗംകുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്നു. പുത്തനത്താണി- വട്ടത്താണി റോഡിലെ നാല് കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കാനും പൂർത്തികരിക്കുന്ന നിലക്ക് റോഡിന്റെ ടാറിങ് ആരംഭിക്കാനും യോഗം തീരുമാനിച്ചു. തിരൂർ താഴെപ്പാലം സമാന്തര പാലത്തിന്റെ സമീപന റോഡിന്റെ ടാറിങ് ഡിസംബർ 15 നകം പൂർത്തികരിക്കും. കൂടാതെ മണ്ഡലത്തിലെ മറ്റു പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി. 

 

യോഗത്തിൽ പൊതുമരാമത്ത് ദേശീയ പാത വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ ബിന്ദു, ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ രേഖ പി.നായർ, ജലവിഭവ വകുപ്പ് പ്രൊജക്ട് എഞ്ചിനിയർ അൻസാർ, കെ.എസ്.ഇ.ബി എക്സിക്യുട്ടിവ് എഞ്ചിനിയർ മായ. എസ് നായർ, പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഷാഫി എന്നിവർ പങ്കെടുത്തു.

 

date