Skip to main content

ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില: മിന്നല്‍ പരിശോധന നടത്തി

ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കിലെ ശബരിമല ഇടത്താവളത്തില്‍ ഭക്ഷണസാധനങ്ങള്‍ അമിത വിലയ്ക്ക് വില്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധന നടത്തി. ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്. 

പ്രദേശത്തെ കടകളില്‍ പരിശോധന നടത്തുകയും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്ക് കര്‍ശന താക്കീത് നല്‍കുകയും ചെയ്തു. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ കുടൂതലായി പണം വാങ്ങി സാധനങ്ങള്‍ വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പരിശോധനയില്‍ ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സൂസന്‍ ചാക്കോ, കൗണ്‍സിലര്‍ സിനി ബിജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മോഹന്‍കുമാര്‍, റേഷനിങ്ങ് ഇന്‍സ്പെക്ടര്‍മാരായ ബിജേഷ് കുമാര്‍, വി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date