Skip to main content

ലീഗല്‍ മെട്രോളജി അദാലത്ത്

ആലപ്പുഴ: കോവിഡ് വ്യാപനം മൂലവും മറ്റ് കാരണങ്ങളാലും കുടിശികയായ അളവു തൂക്ക ഉപകരണങ്ങള്‍ മുദ്രണം ചെയ്ത് നല്‍കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തുന്നു. 2023 മാര്‍ച്ച് 31 വരെയാണ് അദാലത്ത്. താത്പര്യമുള്ളവര്‍ അതത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2230647

date