Skip to main content

മകളുടെ നഴ്‌സിംഗ് പഠനത്തിന് ബാങ്ക് വായ്പ: കളക്ടറുടെ അദാലത്തിൽ പരിഹാരമായി

ആലപ്പുഴ: മകളുടെ  നഴ്‌സിംഗ് പഠനത്തിന് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതിയിൽ നടപടിയെടുത്ത് ജില്ലാ കളക്ടർ. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ നടന്ന  കളക്ടറുടെ പരാതി പരിഹാര അദാലത്തിലാണ് പാണ്ടനാട് വടക്ക് ആഷ്ലി ഭവനിൽ തങ്കമണിക്കും മകൾക്കും അനുകൂല നടപടി ലഭിച്ചത്. തങ്കമണിയുടെ മകൾക്ക് ബംഗളൂരുവിലെ നഴ്‌സിംഗ് കോളേജിലാണ് ബിഎസ്സി നഴ്‌സിങ്ങിന് പ്രവേശനം ലഭിച്ചത്. പഠന ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ വായ്പയ്ക്ക്  വിവിധ ബാങ്കുകളെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. ചില ബാങ്കുകൾ അപേക്ഷ സ്വീകരിക്കാൻ പോലും തയ്യാറായില്ല. 
ഹയർസെക്കൻഡറിക്ക് 67% മാർക്കുള്ളതിനാൽ വിദ്യാഭ്യാസ ലോൺ  അനുവദിക്കാനാകില്ലയെന്നായിരുന്നു ബാങ്ക്കാരുടെ നിലപാട്. തുടർന്നാണ് തങ്കമണി പരാതിയുമായി അദാലത്തിലെത്തിയത്. രണ്ടാഴ്ചയ്ക്കകം പരാതിക്കാരിക്ക് മറുപടി നൽകാനും വേണ്ട നടപടികൾ സ്വീകരിക്കാനും സെൻട്രൽ ബാങ്ക് കല്ലിശ്ശേരിക്ക് കളക്ടർ കൃഷ്മ തേജ നിർദ്ദേശം നൽകി.

date