Skip to main content

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട് പട്ടികജാതിയിൽപ്പെട്ട വയോധികയുടെ ഭൂമി അയൽവാസികൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട് കുന്നത്തുതാഴത്ത് തോട്ടപ്പാട്ടിൽ സുമതിയുടെ അഞ്ചു സെന്റ് ഭൂമി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായാണു മാധ്യമ വാർത്ത. തൊണ്ടയാട് ബൈപ്പാസിനു മീറ്ററുകൾക്കരികെയുള്ള ഇവരുടെ ഭൂമിയിലേക്കു വഴിയില്ലെന്നു പ്രചരിപ്പിച്ച് അയൽവാസികൾ നാല് അടിയുള്ള വഴി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു 15 അടിയോളം താഴ്ചയിൽ മണ്ണെടുത്തു തടസപ്പെടുത്താൻ ശ്രമിക്കുന്നതായും വാർത്തയിലുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിജില്ലാ കളക്ടർറവന്യൂ ഡിവിഷണൽ ഓഫിസർജില്ലാ പട്ടികജാതി വികസന ഓഫിസർ എന്നിവർക്കു കമ്മീഷൻ നിർദേശം നൽകി.

പി.എൻ.എക്സ്. 5773/2022

date