Skip to main content

സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍; സ്പെഷ്യല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും

2023 ലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി സ്പെഷ്യല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 26, 27, ഡിസംബര്‍ 3, 4 തിയതികളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകളിലും കാടര്‍, കാട്ടുനായ്ക്കന്‍, ചോലനായ്ക്കന്‍ തുടങ്ങിയ പ്രത്യേക ഗോത്ര വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിംഗ് സ്റ്റേഷന്‍ പരിധികളിലുമാണ് സ്പെഷ്യല്‍  ക്യാമ്പയിന്‍ നടക്കുന്നത്.  17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികിയില്‍ പേര്ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടിക പരിശോധിച്ച് പട്ടികയില്‍ ഒഴിവാക്കിയതായി കണ്ടാല്‍ ഫോറം 6 ല്‍ അപേക്ഷ സമര്‍പ്പിക്കാം. നിലവിലെ വോട്ടര്‍മാര്‍ക്ക് ആധാര്‍ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുളള സൗകര്യമുണ്ടാകുമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date