Skip to main content

തൊഴില്‍ പരിശീലനം  നല്‍കി

മാനന്തവാടി ജില്ലാ ജയിലിലെ അന്തേവാസികളുടെ പുനരധിവാസ പ്രവര്‍ത്ത നത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ. പോളിടെക്നിക്കിന്റെ  നേതൃത്വത്തില്‍  അന്തേവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. മാനന്തവാടി ജയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങ് ഉത്തരമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ്  സാം തങ്കയ്യന്‍ ഉദ്ഘാടനം ചെയ്തു. ഉത്തരമേഖല റീജിയണല്‍  വെല്‍ഫെയര്‍ ഓഫീസര്‍  കെ.വി മുകേഷ് അധ്യക്ഷത വഹിച്ചു.  പരിശീലനം പൂര്‍ത്തിയാക്കിയ അന്തേവാസികള്‍ക്ക് ചടങ്ങില്‍  സര്‍ട്ടിഫിക്കറ്റ് വിതരണം  ചെയ്തു. ചടങ്ങില്‍ മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ഒ.എം.രത്തൂന്‍, പോളിടെക്നിക്ക് പ്രിന്‍സിപ്പാള്‍ പി.നാരായണ്‍ നായിക്, ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരായ  പി.എന്‍ വികാസ്, പാര്‍വതി ഭാസ്‌കര്‍, മാനന്തവാടി ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജെ.ബി രജീഷ്, മാനന്തവാടി ജില്ലാ ജയില്‍ വനിതാ അസിസ്റ്റന്റ് സൂപ്രണ്ട് സി.എ നിഷാമണി തുടങ്ങിയവര്‍ സംസാരിച്ചു.

date