Skip to main content

ഫലങ്ങള്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം. 1 ഓഫീസ് പരിധിയിലുള്ള മേലാമുറി-പൂടൂര്‍ കോട്ടായി, പറളി-മുണ്ടൂര്‍, കുഴല്‍മന്ദം-മങ്കര, കണ്ണാടി-കിണാശ്ശേരി, പാലക്കാട്-ചിറ്റൂര്‍, പുതുനഗരം-കിണാശ്ശേരി, തേങ്കുറുശ്ശി- പെരുവെമ്പ്, പാലക്കാട്-തത്തമംഗലം-പൊള്ളാച്ചി റോഡുകളുടെ അരികില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഫലങ്ങള്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ഒരു വര്‍ഷത്തേക്ക് കായ്ഫലങ്ങള്‍ എടുക്കുന്ന അവകാശം എന്നെഴുതി അസിസ്റ്റന്റ് എന്‍ജിനീയര്‍, റോഡ് സെക്ഷന്‍ നം.1 ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 വിലാസത്തില്‍ നവംബര്‍ 28 ന് വൈകിട്ട് നാലിനകം നല്‍കണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പാലക്കാടിന്റെ പേരില്‍ എടുത്ത ആയിരം രൂപയുടെ ഡി.ഡിയും ക്വട്ടേഷനോടൊപ്പം നല്‍കണം. ക്വട്ടേഷനുകള്‍ നവംബര്‍ 29 ന് ഉച്ചയ്ക്ക് 12 ന് തുറക്കും. ഇ-മെയില്‍: aepwdroads1@gmail.com.

date