Skip to main content
എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടുകർമം

എറണാകുളം റവന്യൂ ജില്ലാ കലോത്സവം: പന്തലിന് കാൽനാട്ടി

 

മൂത്തകുന്നം എസ്.എൻ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നവംബർ 28, 29, 30, ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പന്തലിന് കാൽനാട്ടി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് മൂത്തകുന്നം ക്ഷേത്ര മൈതാനത്ത് കാൽനാട്ടുകർമ്മം നിർവഹിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റവന്യൂ ജില്ലാ കലോത്സവത്തിന് തിരി തെളിയുന്നത്.

കാൽനാട്ടലിന് ശേഷം മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ് സ്കൂളിലെ സ്കൗട്ട്, എൻ.സി.സി, ഗൈഡ് എന്നീ ക്ലബ്ബുകൾ അടക്കം മുഴുവൻ വിദ്യാർഥികളും അണിനിരന്ന വർണാഭമായ വിളംബര ജാഥ നടത്തി.  മൂത്തകുന്നം ക്ഷേത്രമൈതാനത്തു നിന്നും ആരംഭിച്ച് നാഷണൽ ഹൈവേ വഴി തിരികെ എസ്.എൻ.എം.എച്ച്.എസ്.എസ് സ്കൂളിൽ ജാഥ തിരികെയെത്തി. 

ജില്ലാ പഞ്ചായത്ത് മെമ്പർ എ.എസ് അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എസ് സനീഷ്, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പിടിഎ പ്രസിഡൻ്റ് ബിബിൻ സി ബോസ്, സഭാ സെക്രട്ടറി ഡി.സുനിൽകുമാർ,  പ്രസിഡൻ്റ് ഇ. പി സന്തോഷ്, പ്രിൻസിപ്പൽ  പി.എസ് ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല, കൺവീനർമാരായ ജോസഫ് വർഗീസ്, മനോജ്കുമാർ, സജിത്ത്  പങ്കെടുത്തു.

date