Skip to main content

ജോലി ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നെറ്റ്മേക്കർ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം  ക്ലാസ്,  വല നിർമാണത്തിലും അതിന്റെ കേടുപാടുകൾ തീർക്കുന്നതിലുമുള്ള അറിവ്. പ്രായപരിധി 18-25 വയസ്( നിയമാനുസൃത വയസിളവ് അനുവദനീയം).ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ  അപേക്ഷിക്കേണ്ടതില്ല. 
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  പേര് രജിസ്റ്റര്‍  ചെയ്യണം.

date