Skip to main content

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് – അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കും

 

 കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ മുഴുവൻ മദ്രസാധ്യാപകരേയും ക്ഷേമനിധിയുടെ
ഭാഗമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ വിപുലമായ അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ബോർഡ് ചെയർമാൻ എം.പി.അബ്ദുൾ ഗഫൂർ അറിയിച്ചു. ക്യാമ്പയിൻ നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന്  മദ്രസ ബോർഡുകളുടെ ജില്ലാ/റെയ്ഞ്ച് തല ഭാരവാഹികളുടെയും, മദ്രസാ മാനേജ്‌മെൻറ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം ചേരും. 
നവംബർ 28 ന് തിങ്കളാഴ്ച്ച രാവിലെ 11ന് 
 എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ ബന്ധപ്പെട്ട ഭാരവാഹികളെ പങ്കെടുപ്പിക്കണമെന്ന് ബോർഡ് ചെയർമാൻ എം.പി.അബ്ദുൾ ഗഫൂർ അറിയിച്ചു.

 ആലപ്പുഴ-കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം നവംബർ 29  ചൊവ്വാഴ്ച രാവിലെ 11 ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും, കൊല്ലം-പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം നവംബർ 30 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 
 തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം നവംബർ 30 ന് വൈകീട്ട് 3 ന് തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലുമായിരിക്കും 
സംഘടിപ്പിക്കുന്നത്.

date