Skip to main content
Medical camp

സൗജന്യ മെഡിക്കൽ ക്യാമ്പ്

 

 

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൻ്റെയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സൂപ്പർ സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും സ്ത്രീകൾക്കുള്ള ക്യാൻസർ രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എറണാകുളം ലൂർദ് ആശുപത്രിയുടെയും ചൈതന്യ കണ്ണാശുപത്രിയുടെയുംം സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 

നെഫ്രോളജി, ഫാമിലി മെഡിസിൻ, പൾമണോളജി, രോഗലക്ഷണമുള്ളവർക്ക് ഗർഭാശയ കാൻസർ പരിശോധന, ഗൈനക്കോളജി, നേത്ര പരിശോധന, ജീവിതശൈലി ഭക്ഷണക്രമം തുടങ്ങിയ പരിശോധനകളാണ് സംഘടിപ്പിച്ചത്.

 

മെഡിക്കൽ ഓഫീസർ ഡോ പി.എസ് ഷാജി, വൃക്ക രോഗ വിദഗ്ധൻ ഡോ.ബിനു ഉപേന്ദ്രൻ, ശ്വാസകോശ രോഗ വിദഗ്‌ധൻ ഡോ. അമിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്

രതീഷ്. കെ ദിവാകരൻ, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, വാർഡ് മെമ്പർമാരായ ജെറിൻ ടി. ഏലിയാസ്, റീന റെജി, ലൂർദ് ആശുപത്രി പിആർഒ സജി ജോബ്, ചൈതന്യ കണ്ണാശുപത്രി അഡ്മിനിസ്ട്രേറ്റർ ജെറിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

date