Skip to main content

അടിയന്തര രാത്രികാല വെറ്ററിനറി സേവനം:  ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം 

 

     കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ രാത്രിയും ലഭ്യമാക്കുന്നതിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' എന്ന പദ്ധതിയിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.  കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. രാത്രിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കുന്നതിനും താല്‍പര്യമുള്ള ഏഴാം ക്ലാസ് പാസായവരായിരിക്കണം അപേക്ഷിക്കേണ്ടത്. കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുവാനാവശ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം. 

    താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ രണ്ടിന് യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പുകളും സഹിതം ഉച്ചയ്ക്ക് 12ന് എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സേവന കാലയളവില്‍ പ്രതിമാസ വേതനമായി 18390 രൂപ അനുവദിക്കും. കൊച്ചി നഗരസഭ പരിധിയില്‍ രാത്രി 8 മുതല്‍ അടുത്ത ദിവസം രാവിലെ 8 വരെയാണ് ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിദിവസമായിരിക്കും. പക്ഷി മൃഗങ്ങളെ കൈകാര്യം ചെയ്ത പരിചയം, മൃഗസംരക്ഷണ മേഖലയിലെ തൊഴില്‍പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതയായി കണക്കാക്കും. കൊച്ചി കോര്‍പ്പറേഷന്‍ മേഖലയില്‍ ഉള്ളവര്‍ക്കും എറണാകുളം ജില്ലക്കാര്‍ക്കും മുന്‍ഗണന. വിശദ വിവരങ്ങള്‍ 0484-2360648.

date