Skip to main content

വിമുക്ത ഭടന്മാർക്ക് പരാതികൾ പരിഹരിക്കാൻ അവസരം

 

ജില്ലയിലെ നാവിക സേനാംഗങ്ങളുടെ വിധവകൾ, വിമുക്ത ഭടന്മാർ എന്നിവർക്ക് ക്ഷേമ പദ്ധതികൾ, പെൻഷൻ ഉൾപ്പടെയുള്ളവയുമായ ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും പരാതികൾ പരിഹരിക്കുന്നതിനും അവസരം. സതേൺ നേവൽ കമാൻഡിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 20ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്ന് വരെ  കാക്കനാട് സൈനിക് റെസ്റ്റ് ഹൗസിൽ നടക്കുന്ന പരിപാടിയിൽ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 04842422239

date