Skip to main content
ദുരന്ത നിവാരണ വകുപ്പ് സന്നദ്ധസേന പ്രവർത്തകർക്ക്  ആസൂത്രണ ഭവനിൽ നൽകിയ പരിശീലന പരിപാടി

ദുരന്ത മുന്നൊരുക്കം: സന്നദ്ധസേന പ്രവർത്തകർക്ക് നാലാം ഘട്ട പരിശീലനം 

 

സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന് കീഴിൽ രൂപം നൽകിയിട്ടുള്ള സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന്റെ നാലാംഘട്ടം നടന്നു. കുന്നംകുളം, തലപ്പിള്ളി താലൂക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ സേന പ്രവർത്തകർക്കാണ് പരിശീലനം നൽകിയത്. സന്നദ്ധസേന ഡയറക്ടറേറ്റിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം. 

ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ സേനാംഗങ്ങളെ പ്രാപ്തരാക്കുകയുമാണ്  ലക്ഷ്യമിടുന്നത്. ദുരന്ത നിവാരണം, സന്നദ്ധസേവനം, അഗ്നിരക്ഷ, പ്രഥമശുശ്രൂഷ  എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. 

നാല് സെഷനുകളിലായി നടന്ന പരിശീലനത്തിൽ 'ദുരന്തനിവാരണ മുന്നൊരുക്കവും ലഘൂകരണവും' എന്ന വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളെയും അവർ നൽകുന്ന സേവനങ്ങളെയും  കുറിച്ച്  കൈല ഇന്റേൺ സ്നിജ ജോയും, 'തീപ്പിടുത്തത്തിൽ നടത്തേണ്ട രക്ഷാപ്രവർത്തനം' എന്ന വിഷയത്തിൽ തൃശൂർ അഗ്നിരക്ഷാ സ്റ്റേഷനിലെ ഫയർ ഓഫീസർമാരായ പ്രജീഷ് പി കെ, ശോഭന എന്നിവർ ക്ലാസെടുത്തു. ജീവൻ രക്ഷിക്കാൻ നൽകേണ്ട വിവിധ പ്രഥമശ്രുശ്രൂക്ഷകളെ കുറിച്ച്  ജില്ല ആശുപത്രിയിലെ ഡോ. സ്മിത ക്ലാസ് നൽകി.

135 സന്നദ്ധസേന പ്രവർത്തകർ  പരിശീലനത്തിൽ പങ്കെടുത്തു. എല്ലാവർക്കും സന്നദ്ധസേന പോർട്ടലിൽ നിന്ന് ഇ-സർട്ടിഫിക്കറ്റും നൽകി. ജില്ലയിലെ ആശ പ്രവർത്തകർക്കുള്ള പരിശീലനം തുടർന്നുള്ള ദിവസങ്ങളിൽ നൽകും.

date