Skip to main content
ജില്ലയിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ചേർന്ന ഉപദേശക സമിതിയോഗം

ഭക്ഷ്യ സുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു

 

ജില്ലയിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉപദേശക സമിതിയോഗം ചേർന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കമ്മീഷൻ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. 

റൂകോ (റീ പർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ ), സേവ് ഫുഡ് ഷെയർ  ഫുഡ് എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുകളുടെയും (കെ.എച്ച്.ആർ.എ) റസിഡന്റ്സ്  അസോസിയേഷനുകളുടേയും മീറ്റിംഗ് വിളിച്ചു ചേർക്കണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു. ആശുപത്രി കാന്റീനുകളുടെ ശുചിത്വം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

 ഒരിക്കൽ ഉപയോഗിച്ച എണ്ണ ഭക്ഷ്യേതര ഉപയോഗങ്ങൾക്കായി ബയോ ഡീസൽ കമ്പനികളിലേക്ക് അംഗീകൃത ഏജൻസി വഴി ശേഖരിച്ചു നൽകുന്ന പദ്ധതിയാണ് ആർ. യു.സി. ഒ (റൂകോ). ലിറ്ററിന് 45 രൂപ നിരക്കിലാണ് എണ്ണ നൽകുന്നത്. 
സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതിയിലൂടെ ജില്ലയിലെ ഓർഫനേജുകളിലും, വൃദ്ധ സദനങ്ങളിലും സ്പോൺസർഷിപ്പിലൂടെ  സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണം എത്തിച്ചു നൽകുന്നു.  
ജില്ലയിൽ കമ്മീഷന്റെ നേതൃത്വത്തിൽ 3892 പരിശോധനകൾ നടത്തി  7,12000 രൂപ പിഴ ചുമത്തി. ന്യായ വിധി കേസുകൾ 37 കേസുകൾ ഫയൽ ചെയ്തതിൽ 9, 30,000 രൂപ പിഴ ഈടാക്കി. 232 മീൻ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തി, 274 കിലോഗ്രാം പഴകിയ മീനുകൾ നശിപ്പിച്ചു.
341 ഷവർമ വിൽക്കുന്ന കടകളും പരിശോധിച്ചു. മൊബൈൽ ലാബുകൾ വഴി 668 സാമ്പിളുകൾ ശേഖരിച്ചു. 42 ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വിപുലമായ ഐ.ഇ.സി കാംപയിനുകളും നടന്നു വരുന്നതായും കമ്മീഷൻ യോഗത്തിൽ അറിയിച്ചു.

ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ഫുഡ് 
സേഫ്റ്റി ജേക്കബ് തോമസ്, അസിസ്റ്റന്റ് കമീഷ്ണർ പി.കെ ജോൺ വിജയകുമാർ, ആലുവ ഡി.വൈ.എസ്.പി ഷാജു കെ. വർഗീസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് സീനിയർ സൂപ്രണ്ട് വി.എൻ സിന്ധു, ജില്ലാ സപ്ലൈ ഓഫീസർ ബി.ജയശ്രീ, ഡോ.എൻ. ആനന്തവല്ലി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date