Skip to main content

മാംസാധിഷ്ഠിത   മൂല്യ വർദ്ധിത  ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം

അഗ്രോ  ഇൻക്യൂബേഷൻ ഫോർ  സസ്റ്റെനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകനോ സംരംഭകയോ ആകുന്നതിന് ആഗ്രഹിക്കുന്നവർക്ക്  മാംസാധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യവകുപ്പ്ഭക്ഷ്യ ഉൽപാദനത്തിൽ  സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവസംരംഭകരെ  കൈപിടിച്ചുയർത്തി അവരുടെ വേറിട്ട  ആശയങ്ങളെ   സംരംഭം  ആയി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതി ആണിത്. ചെറുകിട സംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന മാംസാധിഷ്ഠിത മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം, സംരംഭകൻ  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന  സാമ്പത്തിക  സഹായങ്ങൾ, വിജയിച്ച സംരംഭകന്റെ  അനുഭവം  പങ്കിടൽ  തുടങ്ങിയ  സെഷനുകൾ  ആണ്  പരിശീലനത്തിൽ  ഉൾപെടുത്തിയിരിക്കുന്നത്. കേരള വെറ്റിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വെച്ച് ഡിസംബർ 14 മുതൽ 21 വരെയാണ് പരിശീലനം  സംഘടിപ്പിക്കുന്നത്. കോഴ്സ് ഫീസ്, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്.ടി ഉൾപ്പെടെ 1,180 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്‍റെ ഫീസ്.  തിരഞ്ഞെടുത്തവർ മാത്രം ഫീസ്  അടച്ചാൽ മതി.  താത്പര്യമുള്ളവർ കീഡിന്‍റെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി  ഡിസംബർ മൂന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത 20 പേർക്ക് പരിശീലനത്തിൽ  പങ്കെടുക്കാം.  കൂടുതൽ വിവരങ്ങൾക്ക്  ഫോൺ -0484 2532890, 2550322.
 

date