Skip to main content

ഏകദിന സംരംഭകത്വ പരിശീലനം 

 

കാര്‍ഷിക മേഖലയിലേക്ക് നവ സംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കീഡ്) സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശീലന പരിപാടി. 

സംരംഭകന്‍/ സംരംഭക ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാല്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള ക്ലാസുകളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സൗജന്യമായി നടത്തുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റ് ആയ  www.kied.info ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 7 ന് മുന്‍പ്  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0484 2532890, 2550322

date