Skip to main content
മുളന്തുരുത്തി ബ്ലോക്ക് തല കേരളോത്സവം സമാപന സമ്മേളനം കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മുളന്തുരുത്തി ബ്ലോക്ക് കേരളോത്സവം ഉദയംപേരൂർ പഞ്ചായത്ത് ചാമ്പ്യന്മാർ

 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബ്ലോക്ക് തല കേരളോത്സവത്തിൽ 145 പോയിന്റുകളോടെ ഉദയംപേരൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 136 പോയിന്റ് നേടിയ ചോറ്റാനിക്കര  പഞ്ചായത്ത് രണ്ടാം സ്ഥാനവും 124 പോയിന്റോടെ ആമ്പല്ലൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 

നാല് ദിവസം നീണ്ടു നിന്ന കലാ, കായിക, സാഹിത്യ മത്സരങ്ങളിൽ പഞ്ചായത്തു തലത്തിൽ നടന്ന കേരളോത്സവത്തിൽ വിജയിച്ചവരാണ് മത്സരിച്ചത്. ബ്ലോക്ക് തലത്തിൽ വിജയിച്ചവർ ജില്ലാതല കേരളോത്സവത്തിൽ മത്സരിക്കും. 

ഉദയംപേരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനം കെ.ബാബു എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായർ അധ്യക്ഷത വഹിച്ചു. ചാമ്പ്യന്മാരായ ഉദയംപേരൂർ പഞ്ചായത്തിനുള്ള എവർ റോളിങ്ങ് ട്രോഫി ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഏറ്റുവാങ്ങി. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ.അജി, ജെയ്നി രാജു, സിജി അനോഷ്, ജ്യോതി രാജീവ്, ബി.ഡി.ഒ. സാബു കെ.മാർക്കോസ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സിബിൻ ഇ.പി. തുടങ്ങിയവർ സംസാരിച്ചു.

date