Skip to main content

ജില്ലയില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സംരംഭകര്‍ക്ക് അവസരം

 

പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ(പി.എം.എഫ്.എം.ഇ) കീഴില്‍ ജില്ലയില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് സംരംഭകര്‍ക്ക് അവസരം. പി.എം.എഫ്.എം.ഇ സ്‌കീമില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ പുതുതായി തുടങ്ങുന്ന സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും പദ്ധതി ചെലവിന്റെ 35 ശതമാനമയ 10 ലക്ഷം രൂപ വരെ വായ്പാ ബന്ധിത മൂലധന സബ്‌സിഡി ലഭിക്കും. എസ്.പി.ഒ, എഫ്.പി.സി, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് 10 കോടി രൂപ മുതല്‍മുടക്കുള്ള വലിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് മൂന്ന് കോടി വരെ സ്ഥിരമൂലധന സബ്‌സിഡിയായി ലഭിക്കും. നിലവിലുള്ള ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ വിപുലീകരിക്കാനും പദ്ധതിയില്‍ അവസരമുണ്ട്. സാമ്പത്തിക വര്‍ഷം കുറഞ്ഞത് 175 സംസ്‌കരണ യൂണിറ്റുകള്‍ പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നു. സംരംഭകര്‍ തയ്യാറാക്കുന്ന പദ്ധതിയുടെ 90 ശതമാനം തുക ബാങ്ക് വായ്പയായി ലഭിക്കും. താത്പര്യമുള്ളവര്‍ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ജില്ലാ വ്യവസായ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായോ ബന്ധപ്പെടുക. ഫോണ്‍: ജില്ലാ വ്യവസായ കേന്ദ്രം: 9961219459, ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസ്: 8590423376, ആലത്തൂര്‍: 9446118554, ഒറ്റപ്പാലം: 9562656889, മണ്ണാര്‍ക്കാട്: 9400042813, പാലക്കാട്: 9495036104.

date