Skip to main content

ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

 

സാമൂഹ്യനീതി വകുപ്പ്, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പാനല്‍ ലോയേഴ്‌സ്, നിയമ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രൊബേഷന്‍ സംവിധാനത്തെയും സേവനങ്ങളെയും കുറിച്ച് അറിയുക, നല്ല നടപ്പ് നിയമം കൂടുതല്‍ ഫലപ്രദമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

ജില്ലാ സെഷന്‍ ജഡ്ജ് ഹണി എം. വര്‍ഗീസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് എന്‍. രഞ്ജിത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി. എസ്. നിഷി മുഖ്യാതിഥിയായി. 

പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് 1958 എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പി പ്രേംനാഥും, പ്രൊബേഷന്‍ ആക്റ്റിലെ ജുഡീഷ്യല്‍ കാഴ്ചപ്പാടിനെയും വിധി ന്യായങ്ങളെയും കുറിച്ച് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍. സെല്‍മത്തും ക്ലാസുകള്‍ നയിച്ചു.

പ്രൊബേഷന്‍ ഓഫീസര്‍ വി. കെ. മായാമോള്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് അര്‍ജുന്‍ എം. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. അഭിഭാഷകര്‍, നിയമ വിദ്യാര്‍ത്ഥികള്‍ തുടങ്ങി 55 പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.

date