Skip to main content

എല്ലാ വീട്ടിലും പച്ചക്കറി അഗ്രി ന്യൂട്രിഗാര്‍ഡന്‍ : ജില്ലാതല ഉദ്ഘാടനം മൂന്നിന്

കുടുംബശ്രീ ജില്ലാമിഷന്‍ നടപ്പാക്കുന്ന അഗ്രി ന്യൂട്രിഗാര്‍ഡന്‍ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് വൈകിട്ട് നാല് മണിക്ക് ചെറുതാഴം പഞ്ചായത്തിലെ പട്ടേരിച്ചാലില്‍ നടക്കും. എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

2021-22 വര്‍ഷത്തെ പദ്ധതിയില്‍ കുടുംബശ്രീ മിഷന്‍ നടപ്പാക്കിയ പദ്ധതി മികച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് ഈ വര്‍ഷം വീണ്ടും നടപ്പാക്കുന്നത്. ഒരു വാര്‍ഡിലെ അമ്പത് അംഗങ്ങള്‍ വീതം സ്വന്തം വീട്ടില്‍ കൃഷി ചെയ്യുന്നതാണ് പദ്ധതി. ജില്ലയിലെ 1166 വാര്‍ഡുകളില്‍ നിന്നായി 58300 കുടുംബശ്രീ അംഗങ്ങള്‍ സ്വന്തം വീടുകളില്‍ പച്ചക്കറി കൃഷി ചെയ്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വീട്ടുപറമ്പിലെ മൂന്ന് സെന്റ് സ്ഥലത്ത് പച്ചക്കറിയും ഫലവൃക്ഷത്തൈകളുമാണ് നടുക. ഇതിനായി കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികളില്‍ ഉല്പാദിപ്പിച്ച പച്ചക്കറി വിത്തുകള്‍ അംഗങ്ങള്‍ക്ക് നല്‍കി. അഞ്ച് പച്ചക്കറി ഇനങ്ങളുടെ വിത്തുകളടങ്ങിയ പാക്കറ്റാണ് സൗജന്യമായി നല്‍കിയത്. 23 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലയില്‍ നടപ്പാക്കുന്നത്.

date