Skip to main content

ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു

 

 

മലമ്പുഴ വനിതാ ഐ.ടി.ഐ ആന്റി നര്‍കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മലമ്പുഴ വനിതാ ഐ.ടി.ഐയിലെ ആന്റി നര്‍കോട്ടിക് സെല്ലിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും ലഹരിക്കെതിരെ യുവജനങ്ങള്‍ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഐ.ടി.ഐലെ ട്രെയിനിങ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'ലഹരിക്കെതിരെ' ഫ്‌ലാഷ് മോബും നടന്നു.

date