Skip to main content

ഭാരമേറിയ വാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം

 

 

ഇരട്ടക്കുളം വാണിയംപാറ റോഡിലെ തെന്നിലാപുരം പാലത്തിന്റെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന്(ഡിസംബര്‍ നാല്) മുതല്‍ മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ പുളിങ്കൂട്ടം മുതല്‍ ഇരട്ടക്കുളം വരെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇരട്ടക്കുളം അല്ലെങ്കില്‍ വാണിയംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ദേശീയപാത വഴിയോ വടക്കഞ്ചേരി - പുളിങ്കൂട്ടം വഴിയോ കടന്നു പോകണം.

date