Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം സമാപിച്ചു

എറണാകുളം ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിയ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സുനിത എസ് വര്‍മ്മ അധ്യക്ഷയായി. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍. വി സമീറ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ എ.സഫിയ, എ.ഗഫൂര്‍, റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.നാരായണന്‍, ഫാക്കല്‍റ്റി എ.ഫായിസ് ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date