Skip to main content

പുതിയ പാലം നിര്‍മാണം ഇങ്ങനെ

29.3 കോടി രൂപ ചെലവഴിച്ചാണ് കുണ്ടുകടവില്‍ പുതിയ പാലം ഒരുങ്ങുന്നത്. 227 മീറ്ററാണ് നീളം. നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുണ്ടാകും. 7.5 മീറ്റര്‍  ഗതാഗതത്തിനും 1.5 മീറ്റര്‍ വീതം വീതിയിലുള്ള നടപ്പാതകള്‍ ഇരു ഭാഗത്തും നിര്‍മിക്കും. നിലവിലെ പാലത്തിന് സമാന്തരമായി നിര്‍മിക്കുന്ന പാലത്തിന്റെ ഇരുവശത്തേക്കും അപ്രോച്ച് റോഡുകള്‍ നിര്‍മിക്കും. 210 മീറ്ററാണ് ഇരുവശത്തേക്കുമായി അപ്രോച്ച് റോഡിന്റെ നീളം.22 മാസമാണ് കരാര്‍ കാലാവധിയെങ്കിലും  പദ്ധതി പൂര്‍ത്തിയാക്കും. പണി കഴിഞ്ഞാലുടന്‍ പഴയ പാലം പൊളിച്ചു മാറ്റും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
 

date