Skip to main content

അവകാശം അതിവേഗം; രേഖകള്‍ വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ 'അവകാശം അതിവേഗം' അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയിലൂടെ  അതിദാരിദ്ര്യം  നിര്‍മാര്‍ജനം  ചെയ്യുന്നതിനായി നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍  അതിദാരിദ്ര്യ പട്ടികയില്‍  ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് രേഖകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളാണ് ഗുണഭോക്താക്കള്‍ക്ക്  നല്‍കിയത്. രേഖകളുടെ  വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയാ സൈഫുദ്ധീന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.പി പ്രവീണ്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാഖി രമേശ്, മുസ്തഫ ചാലുപറമ്പില്‍, പഞ്ചായത്ത് അംഗങ്ങളായ റഷീന റസാക്ക്, ഷണ്മുഖന്‍, ഉഷ സുരേഷ്, ജബാര്‍ കുറ്റിയില്‍, ഫയാസ്, റഈസ്സ അനീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോക്ടര്‍ മോഹന കൃഷ്ണന്‍,ആസൂത്രണ സമിതി അംഗങ്ങളായ വി.വി കുഞ്ഞുമുഹമ്മദ്, അജയ് ഘോഷ്, അസിസ്റ്റന്റ് സെക്രട്ടറി സുതന്‍ ശങ്കര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രീ, ഐ.സി.സി.എസ് സൂപ്പര്‍വൈസര്‍ ഷംന ഫാത്തിമ, കില റിസോഴ്‌സ് പേഴ്‌സണ്‍  മധുസൂദനന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date