Skip to main content

പാസ്വേഡ് ക്യാമ്പ് സംഘടിപ്പിച്ചു

ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടത്തിവരുന്ന പാസ്വേര്‍ഡ് പദ്ധതി ആതവനാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടന്നു. ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബഷീര്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള ക്യാമ്പില്‍ ടൈംമാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്, വ്യക്തിത്വ വികസനം   മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ്, ഗോള്‍ സെറ്റിങ് എന്നീ സെഷനുകളില്‍ നസീറ, മുഹമ്മദ് റാഫി എന്നീ അധ്യാപകര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ സുഹൈല്‍ സാബിര്‍ അധ്യക്ഷത വഹിച്ചു. സിസിഎംവൈ പ്രിന്‍സിപ്പല്‍ പ്രൊഫ: കെ.പി. ഹസന്‍ ക്യാമ്പ് വിശദീകരണം നടത്തി. പിടിഎ പ്രസിഡന്റ് ഉസ്മാന്‍ പൂളക്കോട്ട്, അധ്യാപിക സ്മിത, ക്യാമ്പ് കോര്‍ഡിനേറ്റര്‍ മഞ്ജു എന്നിവര്‍ സംസാരിച്ചു.
 

date